09 December, 2023 11:52:10 AM
പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണം; ഡോക്ടർ ഉൾപ്പെടെ 6 പേർ പിടിയിൽ
തൃശൂർ: പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ ആറ് പേർ പിടിയിൽ. 1200 ലിറ്റർ മദ്യമാണ് ഇവിടെ നിന്ന് എക്സൈസ് സംഘം കണ്ടെത്തിയത്.
ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്.
സ്പിരിറ്റ് എത്തിച്ച് മദ്യം നിർമ്മിക്കുന്ന കേന്ദ്രമാണിതെന്ന് എക്സൈസ് പറയുന്നു. അറസ്റ്റിലായ ഡോക്ടർ അനൂപ് വരയൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.