12 December, 2023 05:37:19 PM


ഒലവക്കോട് - മലമ്പുഴ, കല്‍മണ്ഡപം - കല്‍പ്പാത്തി റോഡുകളില്‍ ഗതാഗത നിയന്ത്രണം



പാലക്കാട്: ഒലവക്കോട്-മലമ്പുഴ റോഡില്‍ ഒലവക്കോട് ഭാഗത്ത് കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവെച്ച കലുങ്കിന്‍റെ നിര്‍മാണം ഡിസംബര്‍ 15 ന് പുനരാരംഭിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഡിസംബര്‍ 15 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഭാഗികമായി നിയന്ത്രിക്കുമെന്ന് പാലക്കാട് പൊതുമരാമത്ത് നിരത്തുകള്‍ കാര്യാലയം നമ്പര്‍ 2 അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു. ഒലവക്കോടുനിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ ഒലവക്കോടുനിന്നും തിരിഞ്ഞ് ജൈനിമേട് വഴി പോകണം.

കല്‍മണ്ഡപം-കല്‍പ്പാത്തി റോഡിലെ കൊപ്പം ജങ്ഷന്‍ മുതല്‍ പലാല്‍ ജങ്ഷന്‍ വരെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 14 മുതല്‍ 20 വരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായും അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K