15 December, 2023 12:22:18 PM
പാലക്കാട് ധോണിയിൽ പുലിയിറങ്ങി; പ്രദേശ വാസികൾ ഭീതിയിൽ
പാലക്കാട്: ധോണിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങിയതായി സംശയം. ചേറ്റിൽവെട്ടിയാർ ഭഗവതി ക്ഷേത്രത്തിനു സമീപം പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. സ്ഥലത്ത് ആർആർടി സംഘം എത്തി പരിശോധന നടത്തി.
വനാതിർത്തിയോടു ചേർന്നുകിടക്കുന്ന എട്ടേക്കർ ഭൂമിയിലാണ് പുലിയെ കണ്ടെതെന്ന് സംശയിക്കുന്നത്. സമീപ പ്രദേശത്തെ ഒരു വീട്ടിലെ വളർത്തുനായയെ രാവിലെ മുതൽ കാണാനില്ല. പുലി വലിച്ചുകൊണ്ടുപോയതിന്‍റെ പാടുകൾ സ്ഥലത്ത് കണ്ടെത്തി.