16 December, 2023 06:33:52 PM
തൃശൂർ ഗാന്ധിനഗറിൽ സി. എൻ ജി ഓട്ടോറിക്ഷക്ക് തീ പിടിച്ച് ഡ്രൈവർ മരിച്ചു
തൃശൂർ: ഗാന്ധിനഗറിൽ സി. എൻ ജി ഓട്ടോറിക്ഷക്ക് തീ പിടിച്ച് ഡ്രൈവർ മരിച്ചു. പെരിങ്ങാവ് സ്വദേശി പ്രമോദ് ആണ് മരിച്ചത് . സി. എൻ ജി ഉപയോഗിക്കുന്ന ഓട്ടോയ്ക്കാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. വിയൂർ പോലീസും സ്ഥലത്തെത്തി. ആത്മഹത്യയെന്ന് സംശയമുള്ളതായി പ്രദേശവാസികൾ പറയുന്നു.