17 December, 2023 12:16:42 PM


തൃശ്ശൂർ ചൂലൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ആളപായമില്ല



തൃശ്ശൂർ: എടത്തിരുത്തി ചൂലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂർ പൊട്ടൻ സെൻ്ററിലാണ് സംഭവം. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. എയർപോർട്ടിൽ പോയി വരികയായിരുന്ന വലപ്പാട് സ്വദേശി കൊണ്ടിയാറ ഗോപാലകൃഷ്‌ണനും, കുടുംബവും സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാറാണ് കത്തിയത്.

കാറിലുണ്ടായിരുന്നവർ തീ കണ്ട് പുറത്തിറങ്ങിയതിനാൽ പരിക്കേൽരക്കാതെ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പറയുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K