17 December, 2023 12:25:08 PM
പാലക്കാട് നഗരത്തില്‍ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പാലക്കാട്: ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് സിവിൽസ്റ്റേഷന് സമീപമാണ് സംഭവം. അസാധാരണമായി ഇവരുടെ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് നാല് പേരേയും അവശനിലയിൽ കണ്ടെത്തിയത്.
നാല് പേരേയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ബിസിനസ് സംബന്ധമായ ബാധ്യതയെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്ന് പൊലീസ് വ്യക്തമാക്കി.