18 December, 2023 06:14:34 PM


തൃശൂർ മാന്ദാമംഗലം മയിൽകുറ്റി മുക്കിൽ കിണറ്റിൽ വീണ് 3 വയസുകാരൻ മരിച്ചു



തൃശൂർ: മാന്ദാമംഗലം മയിൽകുറ്റി മുക്കിൽ കിണറ്റിൽ വീണ് 3 വയസുകാരൻ മരിച്ചു. മാന്ദാമംഗലം മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്ത് വീട്ടിൽ അനീഷിന്‍റെ മകൻ ആദവ് (3) ആണ് മരിച്ചത്. 
ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം. 

കുട്ടിയുടെ അച്ഛൻ അനീഷും, ഭാര്യ അശ്വതിയും വെട്ടുകാട് പോയിരിക്കുകയായിരുന്നു. ഈ സമയത്ത് അനീഷിന്‍റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾ മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. സഹോദരിയുടെയും അമ്മയുടെയും ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K