18 December, 2023 09:37:35 PM


തൃശൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു



തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഈ മാസം 9-ാം തിയതി വൈകിട്ട് 6:15 കുട്ടനെല്ലൂർ അമ്പലത്തിനു മുന്നിൽ വച്ചു ഹൈവെ മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ വാഹന അപകടത്തിൽ പരിക്കുപറ്റിയ പഞ്ഞത്തുക്കാരൻ നാരായണൻ എഴുത്തച്ഛൻ മകൻ അപ്പു (75) ആണ് മരിച്ചത്. സംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ പരേതനായ ശങ്കരൻ, കാർത്യായിനി, പരേതനായ ശിവരാമൻ, ജാനകി, ദേവകി, ശാന്ത



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K