19 December, 2023 04:23:13 PM
പാലക്കാട് കൊപ്പത്ത് മൂന്നു ലോറികള്‍ കൂട്ടിയിടിച്ചു; 2 ലോറികൾ മറിഞ്ഞു
പാലക്കാട്: കൊപ്പത്ത് മൂന്നു ലോറികള്‍ കൂട്ടിയിടിച്ചു അപകടം. കൊപ്പം കല്ലേപ്പുള്ളി ഇറക്കത്തില്‍ ലോറികള്‍ തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികള്‍ മറിഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്ന കരിങ്കല്ല് പാതയിലേക്ക് പതിച്ചു. പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് കൊപ്പം എസ് ഐ പറഞ്ഞു. അപകടകാരണം വ്യക്തമല്ല.