21 December, 2023 12:14:30 PM
തൃശൂർ സിറ്റി കൺട്രോൾ റൂമിലെ പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയിൽ
തൃശൂർ: തൃശൂരിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവറും സിവിൽ പൊലീസ് ഓഫീസറുമായ ചേർപ്പ് പെരുമ്പിള്ളിശ്ശേരി ആറ്റുപുറത്ത് വീട്ടിൽ ആദിഷ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. പെരുമ്പിള്ളിശ്ശേരിയിലെ വീട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിഷിന്‍റെ പിതാവും പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു.