22 December, 2023 11:29:10 AM
തൃശൂരില്‍ ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു; സുഹൃത്തുക്കൾ കസ്റ്റഡിയിൽ
തൃശൂർ: തൃശൂർ വലപ്പാട് ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു. കയ്പമംഗലം സ്വദേശി ഹരിദാസൻ നായർ (52) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസൻ നായരുടെ സുഹൃത്ത് സുരേഷിന്‍റെ വീട്ടിലാണ് കൊലപാതകം നടന്നത്.