11 January, 2024 11:15:21 AM


പാലക്കാട് ട്രാൻസ്ജെന്‍റേഴ്സും നാട്ടുകാരും തമ്മിൽ സംഘർഷം; 2 പേർക്ക് പരിക്ക്



പാലക്കാട്: പാലക്കാട് ട്രാൻസ്ജെന്റേഴ്സും നാട്ടുകാരും തമ്മിൽ സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ബി.ഇ.എം. സ്കൂളിന് സമീപമാണ് സംഭവമുണ്ടായത്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സംഘർഷത്തിൽ ഒരു ട്രാൻസ്ജെൻഡറിനും പിരായിരി സ്വദേശിയായ ഓട്ടോ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 
ആർക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K