09 October, 2024 05:56:34 PM
വൈദ്യുതി കെണിയിലകപ്പെട്ട് സഹോദരങ്ങള്‍ മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
തൃശ്ശൂര്‍: വൈദ്യുതി കെണിയിലകപ്പെട്ട് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വരവൂര്‍ സ്വദേശി സന്തോഷിനെയാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വരവൂര്‍ പിലക്കാട് കാട്ടുപന്നിയെ പിടികൂടുവാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍നിന്നാണ് ഷോക്കേറ്റ് സഹോദരന്മാര് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുണ്ടന്നൂര്‍ ചീരമ്പത്തൂര്‍ വീട്ടില്‍ രവീന്ദ്രന്, സഹോദരന് എന്നിവരെയാണ് പാടശേഖരത്തില്‍ ഷോക്കേറ്റ് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പാടശേഖരത്തില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് സന്തോഷിനെതിരെ കേസെടുത്തിരിക്കുന്നത്.