21 December, 2024 06:30:49 PM


കുരമ്പാലയിൽ കെ.എസ്‌.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു



പന്തളം: എം.സി റോഡിൽ കുരമ്പാലയിൽ കെ.എസ്‌.ആർ.ടി.സി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചെങ്ങന്നൂർ വെൺമണി പ്ലാവിളകിഴക്കേതിൽ പരേതനായ വിജയൻ്റെ മകൻ അർജുൻ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുരമ്പാല ശ്രീചിത്രോദയം വായനശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

ഇരിങ്ങാലക്കുടയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസാണ് ബൈക്കിൽ ഇടിച്ചത്. തിരുവനന്തപുരത്ത് അഞ്ചിയൂർക്കോണത്ത് ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നു വെൺമണിയിലേക്ക് വരികയായിരുന്നു അർജുൻ. 2021 ഏപ്രിലിൽ, കൊട്ടാരക്കര പുത്തൂരിൽ വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അർജുൻ്റെ അച്ഛൻ വിജയൻ മരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K