16 January, 2024 10:53:12 AM


വാടാനപ്പള്ളിയിൽ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു



തൃശൂർ : വാടാനപ്പള്ളിയിൽ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചിലങ്കാ ബീച്ചിൽ താമസിക്കുന്ന നമ്പിപ്പരീച്ചി ജ്യോതി പ്രകാശ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ വാടാനപ്പള്ളി സെന്‍ററിന് തെക്ക് മാറിയായിരുന്നു അപകടം. 

പാചക വാതക സിലിണ്ടർ കയറ്റി പോയിരുന്ന ലോറിയാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജ്യോതിപ്രകാശിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടാനപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K