26 February, 2025 11:43:00 AM
പരിയാനംപറ്റ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം; പരിക്കേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ

പാലക്കാട്:പാലക്കാട് പൂക്കോട്ടുകാവ് പരിയാനംപറ്റ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെ തുടർന്ന് തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ. പരിയാനംപ്പറ്റ സ്വദേശി സേതുമാധവനാണ് അപകടത്തിൽ പരിക്കേറ്റ ഗുരുതരാവസ്ഥയിൽ തുടരുന്നത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സേതുമാധവന് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞ 19 ന് പരിയാനംപറ്റ ഉൽസവത്തിൻ്റെ പടിഞ്ഞാറൻ പൂരം വരുന്നതിനിടെയായിരുന്നു അപകടം.