02 March, 2025 02:48:44 PM
സഹപാഠിയുടെ മൂക്ക് ഇടിച്ചു തകർത്തു; പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു

പാലക്കാട് : ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സഹപാഠിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു. എസ് വി ഐടിഐ വിദ്യാർത്ഥിയായ കെ ജെ സാജന്റെ മൂക്ക് തകർത്ത പാലപ്പുറം സ്വദേശിയായ കിഷോറിനാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 19-നായിരുന്നു ആക്രമണം നടന്നത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാജന്റെ മാതാപിതാക്കൾ കേസ് നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ഗുരുതരമായ ആരോപണവും ഉയർന്നിരുന്നു. ആക്രമണത്തിനിരയായ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചിരുന്നു എങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് കിഷോറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചത്.