04 March, 2025 03:29:51 PM
പട്ടാമ്പിയിൽ കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ ബസ്സിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപുറ കൈപുറം പുളിക്കൽ വീട്ടിൽ മുഹമ്മദ് ഷനൂബാണ് മരിച്ചത്. പട്ടാമ്പിയിൽ കാറിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അപകടം സംഭവിച്ച ഉടൻ ബസ് ജീവനക്കാർ ഷനൂബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.