25 March, 2025 07:46:16 PM


വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട; 291 ഗ്രാം എംഡിഎംഎ പിടികൂടി



കല്‍പ്പറ്റ: കൽപ്പറ്റയിൽ വൻ ലഹരിവേട്ട. 291 ഗ്രാം എംഡിഎംഎ പിടികൂടി. അടുത്തകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. വാഹനപരിശോധനയ്ക്കിടെ കാറിൽ ഒളിപ്പിച്ചിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു. കാറിന്റെ ഡിക്കിക്കുളളിൽ പായ്ക്കറ്റുകളിലാക്കി കൃത്യമായി ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് എക്സൈസ് കമ്മീഷണർ പറഞ്ഞു.

കഴിഞ്ഞ 19ന് ചെക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാസർഗോഡ് സ്വദേശികളായ യുവാക്കൾ പിടിയിലായിരുന്നു. അവരിൽനിന്ന് 6 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാറിൽ ഒളിപ്പിച്ച എംഡിഎംഎയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. പുതിയ കാറിന്റെ ഡിക്കി തുറക്കുന്ന ഡോറിന്റെ ഉള്ളിൽ ആറു കവറുകളിലായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഇത് 20 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944