30 March, 2025 02:45:17 PM
കാസർകോട് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാഞ്ഞങ്ങാട് : ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കരിവെള്ളൂർ സ്വദേശി വിനീഷ് (35) ആണ് മരിച്ചത്. ഞായർ രാവിലെ പടന്നക്കാട് മേൽപ്പാലത്തിന്റെ മുകളിൽ വച്ചായിരുന്നു അപകടം. രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.