01 February, 2024 11:50:51 AM


വയനാട്ടിൽ പരാതി അന്വേഷിക്കാനെത്തിയ കീഴുദ്യോഗസ്ഥനെ മര്‍ദിച്ച സി.ഐക്ക് സ്ഥലംമാറ്റം



കല്‍പ്പറ്റ: വൈത്തിരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കാനെത്തിയതിനിടെ കീഴുദ്യോഗസ്ഥനെ മര്‍ദ്ദിച്ച സി.ഐക്ക് സ്ഥലംമാറ്റം. ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വൈത്തിരി എസ്.എച്ച്.ഒ ബോബി വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ മാസം 19 ന് രാത്രി ആള്‍ക്കൂട്ടത്തില്‍ വെച്ച് മേലുദ്യോഗസ്ഥന്‍ വൈത്തിരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ തല്ലിയത് വലിയ വിവാദമായിരുന്നു. സംഭവത്തിന്‍റെ വീഡിയോ കൂടി പ്രചരിച്ചതോടെ സംസ്ഥാനത്തെ പൊലീസ് സേനക്കാകെ സംഭവം കളങ്കമുണ്ടാക്കിയെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K