25 October, 2024 01:40:59 PM
കണ്ണൂരിൽ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ മാല പൊട്ടിച്ച് യുവതികൾ
തളിപ്പറമ്പ്: കണ്ണൂരിൽ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ സ്വർണമാല പൊട്ടിച്ചെടുത്ത് രണ്ട് സ്ത്രീകൾ.തലിപ്പറമ്പ് നഗരത്തിൽ പട്ടാപ്പകലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. പ്രധാന പാതയോരത്ത് സിസിടിവിയടക്കമുള്ള മെഡിക്കൽ സ്റ്റോറിൽ വെച്ചാണ് പട്ടാപ്പകൽ സ്ത്രീകൾ പിഞ്ച് കുഞ്ഞിന്‍റെ സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. സഹകരണ ആശുപത്രിക്ക് നേരെ മുന്നിലുള്ള മെഡിക്കൽ സ്റ്റോറിലാണ് സംഭവം. സെയിദ് നഗർ സ്വദേശിനിയായ ഫാഹിദയുടെ ഒരുവയസുള്ള മകളുടെ മാലയാണ് രണ്ട് യുവതികൾ വിദഗ്ധമായി പൊട്ടിച്ചെടുത്തത്. മോഷണത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.