06 December, 2023 04:17:40 PM


ഷട്ടില്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു



കല്‍പ്പറ്റ: ഷട്ടില്‍ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വിശ്രമിക്കുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി പൊഴുതന ആറാം മൈലിലെ വളപ്പില്‍ ലത്തീഫ് (50) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ഉടന്‍ സഹകളിക്കാര്‍ ചേര്‍ന്ന് ലത്തീഫിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K