11 February, 2024 06:48:03 PM


വയനാട്ടിൽ ഫെബ്രുവരി 13ന് കർഷക സംഘടനകളുടെ ഹർത്താൽ



വയനാട്: ഫെബ്രുവരി 13-ന് വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് കാർഷിക സംഘടന. വയനാട്ടിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണത്തെ തുടർന്ന് ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ തുടർക്കഥയായി മാറിയതോടെയാണ് ഹർത്താൽ. ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് കാർഷിക സംഘടന ആരോപിച്ചു.

കാർഷിക സംഘടനയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ചൊവ്വാഴ്ച ഹർത്താൽ നടത്താൻ തീരുമാനിച്ചത്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ, വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്ന് കാർഷിക സംഘടന അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K