13 February, 2024 04:44:26 PM


കണ്ണൂരിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറിൽ ടിപ്പറിടിച്ച് അപകടം ; 4 പേർക്ക് പരിക്ക്



കണ്ണൂർ:  രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ ടിപ്പറിലിടിച്ച് മറിഞ്ഞു. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കാലിക്കടവിൽ നിന്നുള്ള മാതാപിതാക്കളും, മക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. 

മുന്നിലൂടെ ഒരു ബൈക്ക് വെട്ടിച്ച് കടന്നുപോയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ട കാറിനെ പിറകിൽ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു.ഇതോടെ വാഹനം തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കാറ്റു. ഇവരെ കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957