14 February, 2024 10:22:04 AM


കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയിൽ കടുവയുടെ സാന്നിധ്യം



മാനന്തവാടി: കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയിൽ കടുവയുടെ സാന്നിധ്യം. നാട്ടുകാർ കടുവയെ കണ്ടു. പ്രദേശത്തെ സി സി ടിവിയിൽ കടുവയുടെ ദൃശ്യവും പതിഞ്ഞിട്ടുണ്ട്. പടമല പള്ളിയുടെ പരിസരത്ത് റോഡ്‌ മുറിച്ചുകടക്കുന്ന ദൃശ്യമാണ്‌ പുറത്തുവന്നത്‌.

പള്ളിയിൽ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടത്‌.ഇന്ന് രാവിലെയോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ വീടിന്റെ സമീപ പ്രദേശമാണിത്‌.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K