15 February, 2024 12:08:34 PM


നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം



മാനന്തവാടി:  കർണാടകയിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. എടവക പുതിയിടംകുന്ന് സ്വദേശി അജിഷ് (43) ആണ് മരിച്ചത്. അജിഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് ഏഴരയ്ക്കാണ് അപകടം. കൂടെയുണ്ടായിരുന്ന ആൾക്കും ഗുരുതര പരിക്കേറ്റു. 

തലയ്ക്ക് ഗുരുതര പരിക്കേറ്റ അജീഷിനെ ആദ്യം അന്തർസന്തയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി മൈസൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K