19 February, 2024 04:20:04 PM


കണ്ണൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം



കണ്ണൂര്‍: കണ്ണൂരില്‍ ലോറിയും സ്കൂട്ടറും  കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. കണ്ണൂർ വെങ്ങര -ചെമ്പല്ലിക്കുണ്ട് റോഡിലാണ് അപകടമുണ്ടായത്. പഴയങ്ങാടി വാദിഹൂദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ നവാഫ് നാസര്‍ (18) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ ബിരിച്ചേരി സ്വദേശിയാണ് നവാഫ്. ചെമ്പല്ലിക്കുണ്ട് റോഡില്‍ വെച്ച് ലോറിയും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറില്‍ വരുകയായിരുന്നു നവാസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K