22 February, 2024 12:25:56 PM


പുഷ്പന്‍റെ പരാതിയിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റിനെതിരെ കേസ്



കണ്ണൂർ: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍റെ പരാതിയിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെതിരെനെതിരെ കേസ്. ചൊക്ലി പൊലീസാണ് അലോഷ്യസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. 

സമൂഹമാധ്യമങ്ങളിൽ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലാണ് പുഷ്പൻ. സ്വകാര്യ സർവകലാശാല വിഷയത്തിലായിരുന്നു അലോഷ്യസിന്‍റെ പോസ്റ്റ്‌. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K