13 December, 2023 08:27:53 AM
വയനാട് വാകേരിയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്
വയനാട്: വാകേരിയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്. ഇന്നലെ പ്രദേശവാസി കടുവയെ കണ്ടിരുന്നു. 90 ഏക്കര്‍ വന മേഖല കേന്ദ്രീകന്ദ്രീകരിച്ച് വനം വകുപ്പിന്റെ മയക്കുവെടി സംഘവും ആര്‍ആര്‍ടി അംഗങ്ങളും നടത്തിയ തിരച്ചിലും ഫലം കണ്ടില്ല.
പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാര്‍ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവ സാന്നിധ്യമുള്ളതിനാല്‍ ഇന്ന് മൂടകൊല്ലിയിലെ സ്‌കൂളിന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കടുവയ്ക്കായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും ആരംഭിച്ചു.വനം വകുപ്പിന്റെ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലുകള്‍ക്കുമൊടുവിലാണ് ശ്രീനാരായണപുരം 90 ഏക്കര്‍ വനമേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതൊടെ വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയെ വെടിവെച്ചു പിടികൂടാനായി സ്ഥലത്തെത്തുകയായിരുന്നു