13 December, 2023 01:53:13 PM


മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് സത്യപ്രജ്‌ഞ ചെയ്തു



ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍യാദവ് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഉപമുഖ്യമന്ത്രിമാരായി രാജന്ദ്രേ ശുക്ലയും ജഗദീഷ് ദേവഡയും ചുമതലയേറ്റു.

ഏറെ ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് മോഹന്‍യാദവ് മുഖ്യമന്ത്രിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. മൂന്ന് തവണ ദക്ഷിണ ഉജ്ജെയ്ന്‍ എംഎല്‍എയായ വ്യക്തിയാണ് മോഹന്‍യാദവ്. ഉജ്ജെയിനില്‍ നിന്നുള്ള പ്രബല ഒബിസി നേതാവാണ് മോഹന്‍ യാദവ്. ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K