27 August, 2024 04:11:29 PM
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കെ കവിതയ്ക്ക് ജാമ്യം
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഭാരതീയ രാഷ്ട്ര സമിതി നേതാവ് കെ കവിതയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കേസില്‍ കവിതയ്ക്ക് പങ്കുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിയിക്കാന്‍ ശ്രമിച്ചതെന്ന് കോടതി ചോദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കവിതയുടെ ഹരജി പരിഗണിച്ചത്. കേസില്‍ സിബിഐയും ഇഡിയും അന്വേഷണം നടത്തിവരികയായിരുന്നു. വിഷയത്തില്‍ രണ്ട് ഏജന്‍സികളും അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇതേ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടിയാണ് കവിത ജാമ്യം ആവശ്യപ്പെട്ടത്.