11 September, 2024 10:44:44 AM


ഉത്തർപ്രദേശിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം; 11 വയസുകാരി ഗുരുതരാവസ്ഥയിൽ



ലഖ്‌നൌ: ഉത്തര്‍പ്രദേശില്‍ നരഭോജി ചെന്നായയുടെ ആക്രമണം വീണ്ടും. ബഹ്റൈച്ചില്‍ 11 വയസുകാരിയെയാണ് ചെന്നായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിച്ച ചെന്നായയെ പിടികൂടാനായി വനംവകുപ്പും പ്രദേശവാസികളും തെരച്ചില്‍ തുടങ്ങി.

കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ ഒന്‍പത് കുട്ടികളടക്കം 10 പേര്‍ക്കാണ് ചെന്നായകളുടെ ആക്രമണത്തില്‍ യുപിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇതുവരെ 36 പേര്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ചെന്നായ ശല്യം രൂക്ഷമായ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് അക്രമകാരികളായ ചെന്നായ്ക്കളെ പിടികൂടാനുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ചെന്നായയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതുവരെ അഞ്ച് ചെന്നായ്ക്കളെയാണ് അധികൃതര്‍ പിടികൂടിയത്. പെണ്‍കുട്ടിയെ ആക്രമിച്ച ആറാമത്തെ ചെന്നായയ്ക്കായുള്ള തെരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925