14 September, 2024 09:31:31 AM


കശ്മീരില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു



ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നായിബ് സുബേദാര്‍ വിപന്‍ കുമാര്‍, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. കത്വയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പൊലീസുമായി സംയുക്തമായി ഛത്രൂവിലെ കിഷ്ത്വാറില്‍ നടത്തിയ ഓപറേഷനിടെയായിരുന്നു സൈനികര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ സൈനികര്‍ നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട ഭീകരര്‍ തന്നെയാണ് ജൂലൈയില്‍ ദോഡയില്‍ നാല് സൈനികരുടെ മരണത്തിന് ഇടയാക്കിയ ഏറ്റുമുട്ടലിനു പിന്നിലെന്നാണ് നിഗമനം. ജമ്മുകശ്മീരിലെ ദോഡ, കിഷ്ത്വാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. സെപ്റ്റംബര്‍ 18മുതലായിരിക്കും വോട്ടെടുപ്പ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936