19 September, 2024 04:22:45 PM
ബീഹാറിൽ 21 ദലിത് കുടുംബങ്ങളുടെ വീടുകൾക്ക് തീയിട്ടു
പട്ന: ബീഹാറിലെ നവാദ ജില്ലയിൽ 21 ദലിത് കുടുംബങ്ങളുടെ വീടുകൾക്ക് തീയിട്ട് അക്രമികൾ. വസ്തുതർക്കത്തിന്റെ പേരിലാണ് വീടുകൾക്ക് തീയിട്ടതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ 15 പേർ അറസ്റ്റിലായി. സംഭവത്തെ തുടർന്ന് ബീഹാറിൽ ജംഗിൾ രാജാണ് നിലനിൽക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സംഭവമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കൂടുതൽ സംഘർഷ സാധ്യത ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. തങ്ങളുടെ താമസസ്ഥലത്തേക്ക് ഇരച്ചുകയറിയെത്തി അക്രമികൾ നിരവധി കുടുംബങ്ങളെ മർദിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തുവെന്ന് ഗ്രാമീണർ പറഞ്ഞു. അക്രമികൾ ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തുവെന്ന് ഗ്രാമീണർ ആരോപിച്ചു.