18 December, 2023 02:39:50 PM


വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി; വെടി വെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍



വയനാട്: വയനാട്ടിൽ കൂടല്ലൂരിൽ പിടിതരാതെ നടന്നിരുന്ന നരഭോജി കടുവ കൂട്ടിലായി. കോളനിക്കവലയിൽ കാപ്പിത്തോട്ടത്തിനടുത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കൂടുങ്ങിയത്. കടുവയെ വെടി വെച്ച് കൊല്ലാതെ ഇവിടുന്ന് കൊണ്ട് പോകാന്‍ കഴിയില്ലന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസങ്ങൾ ഈ പ്രദേശത്തിനടുത്തെല്ലാം കടുവ എത്തിയിരുന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കർഷകനെ കൊന്ന് പത്താം ദിനമാണ് കടുവ കൂട്ടിലാവുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K