21 December, 2023 07:42:10 AM


കാസര്‍ഗോഡ് ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്



കാസര്‍ഗോഡ്: കര്‍ണാടക ഷിമോഗയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ കാറ്റാംകവലയിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. പതിനഞ്ചോളം തീര്‍ത്ഥാടകര്‍ക്ക് പരുക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. 24 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രികളിൻ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K