22 December, 2023 09:50:31 AM


ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം: 4 സൈനികർക്ക് വീരമൃത്യു



ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാലു സൈനികർക്ക് വീരമൃത്യു. മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തു നിന്നുള്ള ചിത്രങ്ങളും വിഡിയോകളു സമൂഹമാധ്യങ്ങൾ പടരുന്നുണ്ട്. 

ഭീകരർ നേർക്കു നേർ സൈനികരുമായി ഏറ്റുമുട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൈനിക വക്താക്കൾ പറയുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. സൈനികരുമായി രജോരി- തനമന്ദി-സുരാൻകോട്ടെ റോഡിലൂടെ സഞ്ചരിച്ചിരുന്ന ഒരു ട്രക്കിനും ജിപ്സിക്കും നേരെയാണ് സവാനി മേഖലയിൽ വച്ച് ഭീകരർ വെടിയുതിർത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K