26 December, 2023 12:49:49 PM


തൃശൂരില്‍ കോഴിഫാമിന്‍റെ മറയിൽ വൻ വ്യാജ മദ്യനിർമാണം; ബിജെപി മുൻ പഞ്ചായത്തംഗം അറസ്റ്റിൽ



തൃശൂർ: കോഴിഫാമിന്‍റെ മറവിൽ വൻ വ്യാജമദ്യനിർമാണം നടത്തിയ സംഘം പിടിയിൽ. കേന്ദ്രത്തിൽ നിന്ന് 15,000 കുപ്പി വ്യാജ വിദേശമദ്യവും 2,500 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി മുൻ പഞ്ചായത്ത് അംഗവും നാടക നടനുമായ ലാൽ (50), കട്ടപ്പന സ്വദേശി ലോറൻസ് ( 52) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആളൂർ വെള്ളാഞ്ചറയിൽ ലാലിന്‍റെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ നിന്നാണ് വ്യാജമദ്യം പിടിച്ചെടുത്തത്. ഫാമിൽ കോഴിത്തീറ്റയും മറ്റും സൂക്ഷിച്ചിരുന്ന മുറിയിൽ പ്രത്യേകം അറയുണ്ടാക്കിയാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. ചാലക്കുടി ഡിവൈഎസ്പിയുടെ സ്ക്വാഡാണ് വ്യാജമദ്യം പിടിച്ചെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K