02 July, 2024 01:22:47 PM


ഫിറ്റ്നസ് സെന്‍ററിലെത്തിയ യുവതിയെ പീഡിപ്പിച്ചു; പയ്യന്നൂരിൽ കോൺഗ്രസ്സ് നേതാവിന്‍റെ മകൻ അറസ്റ്റിൽ



കണ്ണൂർ: ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂരിലെ മുതിർന്ന കോൺഗ്രസ്‌ നേതാവിന്റെ മകൻ അറസ്റ്റിൽ. പയ്യന്നൂരിൽ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയിൽ പറയുന്നത്. കണ്ണൂരിലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ. 

ഇന്നലെയാണ് കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാർക്കെതിരെ 20കാരി പരാതി നൽകുകയായിരുന്നു. ഇന്നലെ ഫിസിയോ തെറാപ്പി ചെയ്യാൻ സെൻ്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ യുവതി നേരിട്ടെത്തിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K