09 July, 2024 05:57:59 PM


ബസ് ഓടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ചു; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി



കണ്ണൂർ: ബസ് ഓടിക്കുന്നതിനിടയിൽ  ഫോൺ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. കണ്ണൂരിലെ ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ബിബിൻ കുര്യാക്കോസിന്‍റെ ലൈസൻസ് റദ്ദാക്കാനാണ് നടപടി. ഇയാൾ രണ്ട് ദിവസം സാമൂഹ്യ സേവനവും ചെയ്യണം. മൊബൈൽ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ ആർടിഓയ്ക്ക് അയച്ചു നൽകുകയായിരുന്നു. തുടർന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K