29 December, 2023 12:25:48 PM


കണ്ണൂരില്‍ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍



കണ്ണൂര്‍: കണ്ണൂരില്‍ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍. തിരുനെല്ലിയിലാണ് മാവോയിസ്റ്റ് പോസ്റ്റര്‍. കണ്ണൂര്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടിലെ തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നാണ് മാവോയിസ്റ്റ് പോസ്റ്റര്‍. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററും കുറിപ്പും പ്രത്യക്ഷപ്പെട്ടത്. നവംബര്‍ 13ന് രാവിലെ 9. 50ന് നടന്ന ഏറ്റുമുട്ടലിലാണ് കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടത്.

തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് ഇന്നലെ രാത്രിയോടെ പോസ്റ്റർ പതിച്ചത്. കോളനിയിലെത്തിയ ആറംഗ സംഘമാണ് പോസ്റ്റർ പതിച്ചത്. ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരംവീട്ടുമെന്നും പോസ്റ്ററിലുണ്ട്. 'ഗ്രാമങ്ങളെ ചുവപ്പണിയിക്കാൻ സ്വന്തം ജീവൻ സമർപ്പിച്ച വനിതാ മാവോയിസ്റ്റ് വനിതാ ഗറില്ല സ. കവിതയ്ക്ക് ലാൽസലാം. രക്തകടങ്ങൾ രക്തത്താൽ പകരംവീട്ടും'- എന്നാണ് പോസ്റ്ററുകളിൽ പറഞ്ഞിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K