27 July, 2024 12:55:48 PM


മഴ നനഞ്ഞുള്ള യുവാവിന്‍റെ നടത്തത്തിൽ അസ്വഭാവികത; കാലുകളിൽ ഒട്ടിച്ച് വച്ച നിലയിൽ കഞ്ചാവ്



തിരുനെല്ലി: വയനാട് തിരുനെല്ലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് പുറക്കാട്ടേരി സ്വദേശി സജീറിനെയാണ് കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തതത്. മഴ നനഞ്ഞ് നടന്നുവരികയായിരുന്ന സജീറിനെ കണ്ട് അസ്വഭാവികത തോന്നിയ പൊലീസ് വിശദമായ പരിശോധന നടത്തുകയായിരുന്നു.

തുടര്‍ന്ന് 720 ഗ്രാം കഞ്ചാവാണ് പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഇരുകാലുകളിലെയും തുടയില്‍ സെലോടേപ്പ് വച്ച് ഒട്ടിച്ച നിലയിലാണ് സജീര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയില്‍ ഹാജാരക്കി. തിരുനെല്ലി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 19 വയസ്സുകാരനായ സജീര്‍ കോഴിക്കോട് നാലുവയല്‍ പുറക്കാട്ടേരി സ്വദേശിയാണ്. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്ന് കടത്തി കൊണ്ടുവന്ന കഞ്ചാവ് കേരളത്തിൽ വില്‍പ്പനക്കായാണ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K