29 July, 2024 04:32:23 PM


രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കിൽ ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം



കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രിന്‍സിനെതിരെയാണ് നീക്കം. സംഭവം പൊലീസിന്റെ രാഷ്ട്രീയ നിക്ഷ്പക്ഷതക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവി കണ്ടെത്തല്‍.

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചെറുപുഴ സി ഐക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഒരാഴ്ചക്കക്കം കുറ്റാരോപണ മെമ്മോ നല്‍കണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K