02 August, 2024 11:39:38 AM


നാലാം നാൾ അതിജീവനം; മുണ്ടക്കൈയില്‍ നാല് പേരെ രക്ഷപെടുത്തി



മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുങ്ങി കിടന്ന നാല് പേരെ രക്ഷിച്ചു. പടവെട്ടിക്കുന്നിലാണ് ഉരുൾപൊട്ടലിൽ കുടുങ്ങിയ നാല് പേരെ ജീവനോടെ രക്ഷിച്ചത്. രണ്ട് പുരുഷൻമാരെയും രണ്ട് സ്ത്രീകളെയുമാണ് രക്ഷപെടുത്തിയത്. ഇവരെ എയർലിഫ്റ്റ് ചെയ്യും. ജോൺ, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. നാല് പേരെയും ബേസ് ക്യാമ്പിലേക്ക് മാറ്റും. നാലിൽ ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ട്. ഉരുൾപൊട്ടലിൽപെടാതെ ഓടി രക്ഷപെടുന്നതിനിടെയാണ് കുടുങ്ങിയത്. മുണ്ടക്കൈയിൽ നിന്ന് ഒരു കിലോ മീറ്റർ മാറിയാണ് പടവെട്ടിക്കുന്നിലുള്ള ജോണിന്റെ വീട്.

ഇന്ത്യന്‍ കരസേനയാണ് ഇക്കാര്യം ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഏറെ ശ്രമകരമായാണ് കണ്ടെത്തിയതെന്നാണ് കരസേന വ്യക്തമാക്കുന്നത്. ഇവരെ നാലു പേരെയും വ്യോമമാർ​ഗം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായും കരസേന അറിയിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K