04 August, 2024 01:14:39 PM


കണ്ണൂരില്‍ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു



തലശ്ശേരി:  നിർത്തിയിട്ട ലോറിക്ക് പിന്നിൽ മോട്ടോർ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്കിന് പിറകിൽ സഞ്ചരിച്ച യുവാവിന് ഗുരുതര പരിക്ക് . ചിറക്കര കീഴന്തിമുക്ക് റോഡിൽ നടന്ന വാഹനാപകടത്തിൽ ആണ് ന്യൂ മാഹി പുന്നോൽ പള്ളിക്കുന്നിലെ പറക്കാട്ട് ബഷീറിൻ്റെയും ടി.കെ.ഷെമീറയുടെയും മകൻ ബഷാഹിർ (25) ആണ് മരിച്ചത്..

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം .നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വൈഷ്ണവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട യുവാവിൻ്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946