30 December, 2023 12:58:30 PM


പാലക്കാട് ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു; അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു



പാലക്കാട്: പാലക്കാട് കുലുക്കല്ലൂരിൽ ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. വണ്ടുംതര നീർപ്പാറ കിഴക്കേതിൽ ഉമ്മറിന്‍റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. 

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ സമീപത്തെ നീർപ്പാന കുളത്തിനരികിലേക്ക് പോയ കുട്ടി അബന്ധത്തിൽ വീണതാവാമെന്നാണ് കരുതുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K