09 August, 2024 02:56:35 PM


അപകടസ്ഥലം കണ്ട് മടങ്ങിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ചൂരൽമലയിൽ നിന്ന് ബന്ധുവീട്ടിലേക്ക് മാറിയ ദുരന്തബാധിതൻ മരിച്ചു



മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (61) ആണ് മരിച്ചത്. ചൂരല്‍മലയില്‍ നിന്ന് ബന്ധുവീട്ടിലേക്ക് ഇയാള്‍ താമസം മാറിയിരുന്നു. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ദുരന്തമുണ്ടായശേഷം ചൂരല്‍മലയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടായിരുന്നു.

ഇന്നലെ ചൂരൽ മലയിലേക്ക് വന്ന് ദുരന്ത സ്ഥലമെല്ലാം കണ്ട് മടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ള ആളായിരുന്നു എന്നാണ് വിവരം. ദുരന്തത്തിന് കടുത്ത മനോവിഷമത്തിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിയടക്കം പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K