05 September, 2024 02:08:13 PM


കേളകത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി



കേളകം: കണ്ണൂർ കേളകത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം നരിക്കടവിലെ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി. മുട്ടുമാറ്റിയിൽ ചെറിയാൻറെ ഭാര്യ ഷാന്‍റി(48)യാണ് മരിച്ചത്. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് ശേഷം ഷാന്‍റിയെ കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പൊലീസിൽ പരാതി നൽകിയിരുന്നു.മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അടക്കാത്തോട് സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935