07 September, 2024 07:03:41 PM


കൂത്തുപറമ്പിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; സഹയാത്രികക്ക് പരിക്ക്



കൂത്തുപറമ്പ്: മമ്പറം പൊയനാട് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മൈലുള്ളി മെട്ട സ്വദേശി ഷാരോൺ (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹയാത്രികക്ക് സാരമായിപരിക്കേറ്റു . കൂത്തുപറമ്പ് മമ്പറം പൊയനാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മൈലുള്ളി മെട്ടയിലെ ഷാരോൺ (20) ആണ് മരിച്ചത്.


ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന സഹയാത്രികക്ക് പരിക്കേറ്റു . തലക്ക് സാരമായി പരിക്കേറ്റ സഹയാത്രികയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും മമ്പറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വരികയായിരുന്ന ലോറി ഇടിച്ചാണ് അപകടം . ഗുരുതരമായി പരിക്കേറ്റ ഷാരോണിനെ നാട്ടുകാർ ഉടൻതന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷാരോണിന്റെ ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309